കുട്ടികള്‍ ലോകത്തിന്റെ അനുഗ്രഹം! ശുദ്ധ പ്രകൃതി യോടുകൂടി ഓരോ കുട്ടിയും ജനിക്കുന്നു. നിഷ്കളങ്ക മായി വളരുന്നു. പക്ഷെ മാതാപിതാക്കളുടെ സ്വധീനത്തിലാണ് കുട്ടികള്‍. അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനനുസരിച്ച് അവനും ചിന്തിക്കാന്‍ തുടങ്ങുന്നു. ദയാകാരുണ്യ വിചാരമുള്ളവര്ക്ക് കുട്ടിയെ അങ്ങനെ വളര്‍ത്താന്‍ കഴിയുന്നു. സാമൂഹ്യ പ്രതിബധതയുമുള്ളവര്ക്കും സേവന വികാരമുള്ളവര്ക്കും അവനെ അങ്ങനെ സ്വാധീനിക്കാന്‍ കഴിയുന്നു. സ്വാര്‍ഥമായി മായി മാത്രം ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ വളര്‍ത്താനെ കഴിയുന്നുള്ളൂ.
സമൂഹം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് കുടുംബങ്ങളുടെ കണ്ണാടി മാത്രമാണ് സമൂഹം എന്ന് പറയുന്നത്. സമൂഹം മോശമാകുന്നു എന്ന് പറയുന്നതിന് പകരം കുടുംബങ്ങള്‍ മോശമാകുന്നു എന്ന് വിലയിരുത്താനാണ് എനിക്ക് തോന്നുന്നത്. സമൂഹത്തിന്റെ രോഗത്തിന് പരിഹാരം അന്വേഷിക്കുന്നവര്‍ കുടുംബങ്ങളെ ചികില്‍സിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായട്ടെ. സമൂഹത്തെ ബോധവല്കരിക്കുന്നവര് കുടുംബത്തെ ബോധവല്‍കരിക്കട്ടെ!
Wednesday, April 9, 2008
Subscribe to:
Posts (Atom)